Thursday, November 24, 2011

DPSC Bose


കന്നിട്ടക്കായലില്‍ കതിരനിറഞ്ഞപ്പോള്‍
കളപറിക്കുവാന്‍ വന്നവളേ..
കുപ്പപ്പുറത്തും ചിത്തിരപ്പാടത്തും
കന്നിക്കൊയ്‌ത്തിന്‌..കൂടെപ്പോരൂ..-നീ
കൊയ്‌ത്തരിവാളുമായ്‌ കൂടെവരൂ..

ഒന്നാംകൃഷിക്കുനീ ഞാറുപറിക്കുവാന്‍
കക്കായലില്‍ വന്നനേരം
കണ്ടുമോഹിച്ചുഞാന്‍ കച്ചാലെടുക്കാതെ
കണ്ടത്തിലങ്ങിങ്ങു തൂമ്പകൊത്തി

രണ്ടാംകൃഷീവിത്ത്‌ കെട്ടുമ്പോള്‍ തൊട്ടുഞാാന്‍
ഓമനേ ദഗ്‌ധനായ്‌ കാത്തുനിന്നു..
ചൊട്ടനിരിഞ്ഞിട്ടും ചുണ്ടുപഴുത്തിട്ടും
കരിരാവിന്‍ നിറമുള്ളോള്‍ വന്നതില്ല !




Saturday, November 19, 2011

Saturday, November 5, 2011